Ticker

6/recent/ticker-posts

ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾക്ക് മുകളിൽ തെങ്ങ് വീണു, റോഡിൽ വിള്ളൽ

കാഞ്ഞങ്ങാട്:ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾക്ക് മുകളിൽ തെങ്ങ് പൊട്ടി വീണു. വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ കാറ്റാണനുഭപെട്ടത്. ഒരിടത്ത് മഴയിൽ
റോഡിൽ വിള്ളൽ വീണു.കള്ളാർ പഞ്ചായത്തിലെ വിവിധ വാർഡ് സ്ഥലങ്ങളിൽ  രാവിലെ ഉണ്ടായ അതിശക്തമായ കാറ്റിൽ വണ്ണാത്തിക്കാനം ഒമ്പതാം വാർഡിൽ പെട്ട പെരുമാനൂർ കെ.പി. ജോസിൻ്റെ വീടിന്റെ മുകളിൽ തെങ്ങ് മുറിഞ്ഞു വീണു . അഞ്ചാം വാർഡിൽ പെട്ട പതിനെട്ടാം മൈൽ ജമീലയുടെ വീടിന്റെ മുകളിൽ തെങ്ങ് മുറിഞ്ഞുവീണു . ഒമ്പതാം വാർഡിൽ വട്ടിയാർ കുന്ന് ഒന്നാം മയിൽ പുഞ്ചക്കര റോഡിൽ വിള്ളൽ വീണു റോഡ് അപകടാവസ്ഥയിലായി. സ്ഥലങ്ങളിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. രജിത , വൈസ് പ്രസിഡൻ്റ് എം.എം. സൈമൺ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ അബ്ദുള്ള, വാർഡ് മെമ്പർമാരായ റോയി , സാബു എന്നിവർ സ്ഥലം സന്ദർശിച്ചു.
Reactions

Post a Comment

0 Comments