കാസർകോട്:തെരുവുനായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിക്ക് ഗുരുതര പരിക്ക്. മുഖത്താണ് കടിയേറ്റ് ഗുരുതര പരിക്കുള്ളത്.
കാസർകോട് പൈവളിഗെയിലാണ് സംഭവം.
ഗുരുപ്രസാദ്, തുളസി ദമ്പതികളുടെ മകൻ റിതുരാജിനാണ് കടിയേറ്റത്.
വീടിന് സമീപം കളിക്കുന്നതിനിടെ തെരുവുനായ കൂട്ടം ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments