Ticker

6/recent/ticker-posts

പാണത്തൂരിൽ യുവാവ് റോഡരികിൽ മരിച്ച നിലയിൽ, മൃതദേഹം വിദഗ്ധ പോസ്റ്റ് മോർട്ടത്തിന്

കാഞ്ഞങ്ങാട്:പാണത്തൂരിൽ യുവാവ് റോഡരികിൽ മരിച്ച നിലയിൽ. മൃതദേഹം വിദഗ്ധ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കും.
പാണത്തൂർ ടൗണിനടുത്തുള്ള പച്ചക്കറി കടക്ക് സമീപം ഇന്നലെ രാത്രി 10.30 മണിയോടെ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പാണത്തൂരിൽ ഹോട്ടൽ ജോലി ചെയ്ത് വന്നിരുന്ന നേപ്പാൾ സ്വദേശി ഭക്ത ബഹദൂരിൻ്റെ മകൻ ഇന്ദ്രകുമാർ 32 ആണ് മരിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശിയാണെന്നാണ് ആദ്യം കരുതിയിരുന്നത്. നേപ്പാൾ സ്വദേശിയാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചു.
മൃതദേഹത്തിൽ പരിക്കുകൾ ഒന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ മരണകാരണം വ്യക്തമാകൂ.
Reactions

Post a Comment

0 Comments