Ticker

6/recent/ticker-posts

വൻ തോതിൽ മൽസ്യം കരക്കടിഞ്ഞു, നാട്ടുകാർക്ക് ചാകരയായി

കാഞ്ഞങ്ങാട്: മൽസ്യങ്ങൾക്ക് തീ വിലയാണെന്നിരിക്കെ നാട്ടുകാർക്ക് ചാകരയായി
വൻ തോതിൽ മൽസ്യം കരക്കടിഞ്ഞു. മത്തിയാണ് കരക്കടിഞ്ഞത്. 300 മുതൽ 400 രൂപ വരെ ഒരു കിലോമത്തിക്ക് കച്ചവടക്കാർ വില വാങ്ങുമ്പോഴാണ് ഇന്ന് രാവിലെ പടന്ന
കന്ന് വീട് കടപ്പുറത്ത് നൂറ് കണക്കിന് കിലോ മത്തി കരകയറിയെത്തിയത്. സ്ത്രീകൾ ഉൾപെടെ നിരവധി പേർ മീൻ വാരിയെടുക്കാൻ ഓടിയെത്തി.
കിലോമീറ്റർ ദൂരത്തോളം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞു.
Reactions

Post a Comment

0 Comments