Ticker

6/recent/ticker-posts

ശക്തമായ മഴയിൽ വീട് തകർന്നു വീണു, വീട്ടുകാർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: ശക്തമായ മഴയിൽ വീട് തകർന്നു വീണു. ഇന്ന് രാത്രി 7 മണിയോടെയാണ് വീട് തകർന്നു വീണത്. വീട്ടിൽ ഉണ്ടായിരുന്നവർ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്വടകര മുക്കിലെ പരേതനായ ബി.എം. കുഞ്ഞബ്ദുള്ളയുടെ ഭാര്യ സി. എച്ച് . കുഞ്ഞാമിന യുടെ വീടാണ് തകർന്നു വീണത്. മകന്റെ ഭാര്യ ഷാഹിനയടക്കം വീട്ടിലുണ്ടായിരുന്ന വർ അത്ഭുതകരമായി രക്ഷപ്പെട്ടു. നമസ്ക്കാരം കഴിഞ്ഞ് റൂമിൽ നിന്നും പുറത്തിറങ്ങിയ ഉടനെ അപകടമുണ്ടായത് . ബി .എം . കുഞ്ഞബ്ദുള്ള കഴിഞ്ഞ ആഴ്ച നിര്യാതനായിരുന്നു. മരണാനന്തര ചടങ്ങ് തലേ ദിവസം ഈ വീട്ടിൽ നടന്നിരുന്നു. ഈ സമയം വീട്ടിൽ ഒരു പാട് പേർ എത്തിയിരുന്നു. മേൽക്കൂര പൂർണമായും തകർന്ന് കിടപ്പ് മുറിയിലടക്കം വീണു. കുഞ്ഞാമി മക്കളായ സുബൈർ, നൗഫൽ ഇവരുടെ ഭാര്യയും മക്കളും വീട്ടിലും പരിസരത്തുമായി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിട്ട വീട് തട്ടിൻപുറ മടക്കം പൊട്ടി വീണു. 

Reactions

Post a Comment

0 Comments