Ticker

6/recent/ticker-posts

മദ്യ ലഹരിയിൽ കാർ ഓടിച്ച 28 കാരി പിടിയിൽ, പൊലീസിനെ കണ്ട് നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി

കാസർകോട്:മദ്യ ലഹരിയിൽ കാർ ഓടിച്ചയുവതിയെ പൊലീസ് പിടികൂടി. നടുറോഡിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിനെ കണ്ട് ഓടിച്ചു പോയി. കാർ പൊലീസ്പിന്തുടർന്ന് പിടികൂടി.
പെരുമ്പളയിലെ  28 കാരിയാണ് പിടിയിലാണ്. പുലർച്ചെ
കാസർകോട് അണങ്കൂരിലാണ് സംഭവം. ഇവിടെ നടുറോഡിൽ കാർ നിർത്തിയിട്ടത് കണ്ട് കുമ്പള എസ്. ഐ ബൈജു കെ ജോസും പൊലീസുകാരും കാറിനടുത്തെത്തി . ഈ സമയം യുവതി
 വാഹനം ഓടിച്ച് നീങ്ങി. പൊലീസ് നിർത്താൻ ആവശ്യപെട്ടെങ്കിലും വഴങ്ങിയില്ല. പിന്തുടർന്ന പൊലീസ് പുലർച്ചെ 2 മണിക്ക് ബന്തിയോട് ഭഗവതി നഗറിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ യുവതി മദ്യ ലഹരിയിലാണ് കാറോടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. യുവതിയുടെ പേരിൽ
കേസെടുത്തു. കാറിൽ ഭർത്താവും കൂടെ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
Reactions

Post a Comment

0 Comments