Ticker

6/recent/ticker-posts

കാസർകോട്ട് കെ.എസ്.ആർ.ടി.സി അപകടത്തിൽപെടുന്നതിൻ്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു

കാസർകോട്: തലനാരിഴക്ക് വഴിമാറിയ ദുരന്തം. കാസർകോട് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെടുന്നതിൻ്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.
ദേശീയപാതയിൽ
 ബന്തിയോട്  കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെടുന്ന ദൃശ്യമാണ് പുറത്ത് വന്നത്.
മഴയിൽ റോഡിൽ ബസ് നിയന്ത്രണം വിട്ടു തെന്നി വളഞ്ഞ് പുളഞ്ഞ് പോകുന്നതും
പിന്നിട് ഡിവൈഡറിൽ  ഇടിക്കുന്നതും ദൃശ്യത്തിൽ കാണാം. നിയന്ത്രണം വിട്ട ബസ് റോഡിൽ തലങ്ങും വിലങ്ങും എങ്ങോട്ടെന്നില്ലാതെ പായുന്നതും മറിയാനാകുന്നതും ദൃശ്യത്തിലുണ്ട്. മഹാഭാഗ്യം എന്ന് പറയും പോലെയായിരുന്നു ബസ് ഡിവൈഡറിൽ ഇടിച്ചു നിന്നത്.
അപകടത്തിൻ ആർക്കും പരിക്കില്ല.അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Reactions

Post a Comment

0 Comments