കാസർകോട്:കിടപ്പ് മുറിയിലെ അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന് സ്വർണവും പണവും കവർന്നു. 110 ഗ്രാം സ്വർണാഭരണങ്ങൾ 20000 രൂപയുമാണ് മോഷണം പോയത് . വീട്ടുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൈവെളികെ കുരുടപദവിലെ സുബ്രായ സായയുടെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ മാർച്ചിൽ മോഷണം നടന്നെങ്കിലും ഇന്നലെയാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്.
ഒരാളെ മോഷണത്തിൽ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു .
0 Comments