കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ 107 ആം വയസിൽ
നിര്യാതനായി. പനത്തടി
ബളാംതോട് കോയത്തടുക്കത്തെ
എങ്കപ്പു നായ്ക് നിര്യാതനായി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വീട്ടിൽ വോട്ട്'(ഹോം വോട്ടിങ് സംവിധാനം പ്രയോജനപ്പെടുത്തി ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാകലക്‌ടർ വീട്ടിലെത്തി ആദരിച്ചു.
മക്കൾ: തിമ്മു നായ്ക്, സുന്ദരൻ, അപ്പയ്യൻ, രാധാമണി, സരോജിനി, കേശവൻ റിട്ട. ലേബർ ഓഫിസർ, കെ.ബാലകൃഷ്ണൻ റിട്ട.പഞ്ചായത്ത് സെക്രട്ടറി, കുമാരി, ശ്രീധരൻ, പരേതനായ ഗോവിന്ദൻ. മരുമക്കൾ: മീനാക്ഷി, ദേവകി, ശാരദ, പത്മാവതി, ഗീതാലക്ഷ്മി, മമത, ജ്യോതി, ചോമണ്ണൻ നായ്ക്, കേശവൻ. കേശവൻ കടമല. സംസ്ക്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.
0 Comments