പരപ്പ ബിരിക്കുളം തൊണ്ടിയിൽ ഗോപാലൻ 77 ആണ് മരിച്ചത്.
കഴിഞ്ഞ മെയ് 29 ന് ബിരിക്കുളത്താണ് അപകടം. നടന്ന് പോകവെ ഓട്ടോ ഇടിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
ദീർഘകാലം സി.പി.എം കുറുഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും ഏ കെ ജി വായനശാല യുടെ സ്ഥാപക
സെക്രട്ടറ ആയിരുന്നു . ബിരിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസിലും ബിരിക്കുളത്തെ വീട്ടിലും പൊതുദർശനം ഉണ്ടാകും. ശേഷം ഉച്ചയോടെ കുറുഞ്ചേരി ബ്രാഞ്ച് ഓഫീസിൽ എത്തിക്കുന്ന മൃതദേഹം കാലിക്കടവ് ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: തൊണ്ടിയിൽ കാർത്യായനി.
മക്കൾ : ടി അനിതകുമാരി (കുറുഞ്ചേരി), ടി അനീഷ് (ബിരിക്കുളം, കരിന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സിപി എം ബിരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), ടി അനില (കയ്യൂർ). മരുമക്കൾ : സി വിനോദ് കുമാർ (കറുഞ്ചേരി, സിപി എം കുറുഞ്ചേരി ബ്രാഞ്ച് അംഗം, കുറുഞ്ചേരി എ കെ ജി വായനശാല പ്രസിഡന്റ്), രാകേന്ദു (പരപ്പ), രാമകൃഷ്ണൻ (കയ്യൂർ). സഹോദരങ്ങൾ: കാർത്യായനി (കുറുഞ്ചേരി), പരേതരായ കുഞ്ഞമ്പു, വട്ട്യൻ, മറുവൻ.
0 Comments