Ticker

6/recent/ticker-posts

കളിക്കുന്നതിനിടെ വീണ് മുറിവേറ്റ ഒന്നര വയസുകാരൻ ചികിൽസ പിഴവിൽ ഗുരുതരാവസ്ഥയിൽ, ഡോക്ടർക്കെതിരെ കേസ്

പയ്യന്നൂർ:കളിക്കുന്നതിനിടെ വീണ് മുറിവേറ്റ ഒന്നര വയസുകാരൻ ചികിൽസ പിഴവിൽ ഗുരുതരാവസ്ഥയിൽ. ചികിൽസ പിഴവെന്ന ബന്ധുക്കളുടെ പരാതിയിൽ
 ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.
പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ച ഒരു വയസും അഞ്ച് മാസവും പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത്.
അനസ്തേഷ്യ വിഭാഗം ഡോക്ടർക്കെതിരെയാണ് പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തത്.
മുറിവിന്
സ്റ്റിച്ച് ഇടണമെന്ന് പറഞ്ഞ് കുഞ്ഞിന് അനസ്തേഷ്യ കൊടുത്തതിൽ പിഴവ് സംഭവിച്ച് ബ്രെയിൻ ഡാമേജ് സംഭവിച്ച് വിദഗ്ധ ചികിൽസക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടി ഇവിടെ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
പയ്യന്നൂർ ആശുപത്രിയിലെ ഡോക്ടറുടെ പിഴവാണ് കുട്ടിയുടെ നിലവിലെ സാഹചര്യത്തിന് കാരണമെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments