കൊച്ചി കച്ചേരിപ്പടിയിൽ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ കാസർകോട് സ്വദേശി സുനിൽ കുമാർ 46ആണ് മരിച്ചത്.
ബൈക്കിൽ ഓൺലൈൻ ഡെലിവറി നടത്തിക്കൊണ്ടിരുന്ന സുനിൽകുമാറിനെ, ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസ് കയറിയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത്.
പരിക്കേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം ബസ് ജീവനക്കാർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ബസിന്റെ മരണപ്പാച്ചിലിൽ ആണ്
അപകടകാരണം. ഉദുമ മയിലാട്ടി ബാരെ ബട്യൻ കോട്ട് സി.എൻ.നാരായണന്റെ മകൻ ആണ് മരിച്ച
വി.സുനിൽകുമാർ.
0 Comments