Ticker

6/recent/ticker-posts

മാലിന്യം : ആശുപത്രിക്കും ക്വാർട്ടേഴ്സിനും പിഴയിട്ട് സ്ക്വാഡ്

 കാഞ്ഞങ്ങാട് : മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ പരിശോധിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്ന് അജാനൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 30000 രൂപ പിഴ ചുമത്തി. ആശുപത്രിയുടെ പിൻഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കാതെയും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാതെ കൂട്ടി വെച്ചതിനുമായി നോർത്ത് കോട്ടച്ചേരിയിലെ ആശുപത്രിക്ക് 15000 രൂപയും ഇഖ്ബാൽ സ്കൂൾ ഗേറ്റിന് സമീപമുള്ള അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് നൽകാതെ കൂട്ടിയിട്ട് കത്തിക്കൽ ആവർത്തിച്ചതിനാൽ കെട്ടിട ഉടമക്ക് 10000 രൂപയും പിഴ ചുമത്തി. ഇതിന് സമീപത്തുള്ള ക്വാർട്ടേഴ്സിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതിന് 5000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
  പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ്  സ്‌ക്വാഡ് ലീഡർ കെ. വി. മുഹമ്മദ് മദനി, സ്ക്വാഡ് അംഗം ജോസ്  ഹെൽത്ത് ഇൻസ്പെക്ടർമാരായ അമിഷ ചന്ദ്രൻ, വിനോദ് പങ്കെടുത്തു.
Reactions

Post a Comment

0 Comments