Ticker

6/recent/ticker-posts

യുവതി തൂങ്ങി മരിച്ചത്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചു

കാഞ്ഞങ്ങാട്: വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി തൂങ്ങി മരിച്ചതാണെന്ന് വ്യക്തമായി. പോസ്ററ് മോർട്ടം റിപോർട്ട് ലഭിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്ററ് മോർട്ടത്തിലാണ് യുവതി തൂങ്ങി മരിച്ചതാണെന്ന് വ്യക്തമായത്.കാഞ്ഞങ്ങാട് വടകരമുക്കിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ക്ഷമ 32 യുടെ മരണമാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്. ഇന്ന് പുലർച്ചെ 1.46 നാണ് ക്ഷമയെ വീട്ടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർ പ്രദേശ് സ്വദേശിനിയാണ് യുവതി. ഉത്തർ പ്രദേശ് സ്വദേശി നാരായണ എന്ന ആളുടെ കൂടെ താമസിക്കുകയായിരുന്നു.യുവതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു.  ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻഇൻക്വസ് നടത്തി വിശദമായ അന്വേഷണവും നടത്തി. വീട്ടിലെവാതിൽ പടിയുടെമുകളിലുള്ള ഹുക്കിൽ ഷാളിൽ കെട്ടി തൂങ്ങിയായിരുന്നു യുവതി മരിച്ചത്.

Reactions

Post a Comment

0 Comments