Ticker

6/recent/ticker-posts

വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടി, മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:വിദേശത്ത് വിസ വാഗ്ദാനംചെയ്ത് എട്ടര ലക്ഷം തട്ടി. സംഭവവുമായി ബന്ധപെട്ട്മൂന്ന് പേർക്കെതിരെ രാജപുരത്തും അമ്പലത്തറയിലുമായി പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു.
പുല്ലൂർ കേളോത്തെ എം.ജിഷ്ണു 28 വിൻ്റെ പരാതിയിൽ സനോജ് മൂക്കോട്, സജിൻമൂക്കോട് എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. 2024 ജൂൺ 11 ന് പരാതിക്കാരനും സുഹൃത്ത് ശരത്തിനും ജർമനിയിൽ വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ്ടോ കേസ് .
വെസ്റ്റ് എളേരി കോട്ട മലയിലെ എബിൻ മാത്യുവിൻ്റെ 38 പരാതിയിൽ രാജപുരത്ത് പ്രവർത്തിക്കുന്ന എവി മരിയ ജോബ് കൺസെൽട്ടി എന്ന സ്ഥാപനത്തിൻ്റെ ഉടമ കോടോം സാജൻ ഫിലിപ്പിനെതിരെ രാജപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം നെതർലെൻ്റിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 455000 രൂപ വാങ്ങി വഞ്ചിച്ചെന്ന ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് രാജപുരം പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments