Ticker

6/recent/ticker-posts

സ്വകാര്യ ബസ് കാലിൽ കയറി കണ്ടക്ടർക്ക് ഗുരുതരം

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ
സ്വകാര്യ ബസ് കാലിൽ
 കയറി കണ്ടക്ടർക്ക്
 ഗുരുതരം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന തവക്കൽ ബസിലെ കണ്ടക്ടർ രാജേഷാണ്
അപകടത്തിൽപെട്ടത്. ബസിൽ നിന്നും ശബ്ദം കേട്ട് തകരാറായെന്ന് കരുതി നിർത്തിയ ബസിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു കണ്ടക്ടർ. ബസ് പരിശോധിക്കുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം. കണ്ടക്ടറെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
സൂപ്പർ ബസ് തകരാറിലായതിനാൽ ഈ റൂട്ടിൽ പകരം ഓടുകയാണ് തവക്കൽ ബസ്.
Reactions

Post a Comment

0 Comments