കൂടെ താമസിക്കുന്ന ആളെ പൊലീസ്
ചോദ്യം ചെയ്ത് വരുന്നു.
കാഞ്ഞങ്ങാട് വടകരമുക്കിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ക്ഷമ 32 യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്തർ പ്രദേശ് സ്വദേശിനിയാണ് യുവതി. കൂടെ താമസിക്കുന്ന നാരായണൻ എന്ന ആളെ ഹോസ്ദുർഗ് പൊലീസ് ചോദ്യം ചെയ്ത് വരുന്നു. യുവതി മരിച്ച വിവരം നാരായണൻ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. യുവതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഒരു കുട്ടിയുണ്ട്. ഇന്ന് പുലർച്ചെ 1.46 നാണ് സംഭവം. കൊലപാതകമാണെന്ന് പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോകും.
0 Comments