Ticker

6/recent/ticker-posts

എട്ട് കിലോ ഭാരമുള്ള ഗർഭാശയ മുഴ ഐഷാൽ മെഡിസിറ്റിയിൽ നീക്കം ചെയ്തു

കാഞ്ഞങ്ങാട്: അഴിത്തല സ്വദേശിനി  പി. കെ. ലതയുടെ ഗർഭാശയത്തിൽ വളർന്ന ഏകദേശം 8 കിലോഗ്രാം ഭാരമുള്ള മുഴ ഐഷാൽ മെഡിസിറ്റിയിൽ വിജയകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വയറിന്റെ അസ്വസ്ഥതയും ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
ഐഷാൽ മെഡിസിറ്റിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നിസാറിന്റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയിലൂടെ മുഴ സുരക്ഷിതമായി നീക്കം ചെയ്യുകയും രോഗിക്ക് ആവശ്യമായ തുടർചികിത്സയും വിദഗ്ധ പരിചരണവും നൽകുകയും ചെയ്തു.
നിലവിൽ രോഗി സുഖം പ്രാപിച്ചുവരികയാണ്. ചികിത്സയിൽ സംതൃപ്തി രേഖപ്പെടുത്തിയ  പി. കെ. ലത, ഐഷാൽ മെഡിസിറ്റിയിൽ ലഭിച്ച മികച്ച ചികിത്സയ്ക്കും ഡോ. നിസാറിനും മുഴുവൻ മെഡിക്കൽ സംഘത്തിനും നന്ദി അറിയിച്ചുകൊണ്ട് തന്റെ അനുഭവം പങ്കുവെച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
Reactions

Post a Comment

0 Comments