Ticker

6/recent/ticker-posts

അതിശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര പാറി, ഒഴിവായത് വലിയ അപകടം, കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് നാളെ അവധി

കാഞ്ഞങ്ങാട്: ഇന്ന്  രാത്രി 8 മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര അപ്പാടെ പറന്നു. അപകടത്തെ തുടർന്ന് സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. സ്കൂളിൻ്റെ മേൽക്കൂരക്കുര പറന്ന് തെങ്ങിന് മുകളിൽ കുടുങ്ങി കിടക്കുന്നു. കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മേൽ കൂരയാണ്  പറന്ന് പോയത്. സമീപത്തെ പറമ്പിലെ തെങ്ങിന് മുകളിലാണ് മേൽക്കൂര . രണ്ടാം നിലയിൽ പി . ടി . ഐ ക്ലാസും കംപ്യൂട്ടർ ഡിപ്പാർട്ടു മെൻ്റും പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ അലൂമിനിയം ഷീറ്റ് കൊണ്ടുള്ള മേൽ കൂരയാണ് കാറ്റ് ഇളക്കിയെടുത്ത്കൊണ്ട് പോയത്. നാല് ക്ലാസ് മുറികളുടെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. ഇതിൻ്റെ പകുതി ഭാഗമാണ് തെങ്ങിൽ കുടുങ്ങി കിടക്കുന്നത്. ചില ഭാഗങ്ങൾ സമീപത്തെ വീട്ടുവളപ്പിലും വീണു. ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടം വഴി മാറി. തെങ്ങിന് മുകളിലുള്ള  മേൽക്കൂര താഴെയിറക്കാൻ ഫയർ ഫോഴ്സിൻ്റെ സഹായം സ്കൂൾ അധികൃതർ തേടിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ മരങ്ങളും പൊട്ടി വീണു. നാളെ സ്കൂളിന് അവധി നൽകിയതായി സ്കൂൾ അധികൃതർ അറിയിച്ചു.

Reactions

Post a Comment

0 Comments