ഹോസ്ദുർഗ് സ്വദേശി ചിത്താരിയിൽ എം.ഡി.എം.എയുമായി അറസ്റ്റിൽ
July 16, 2026
കാഞ്ഞങ്ങാട്: പൊലീസ് സംഘത്തെ തള്ളി മാറ്റി ഓടാൻ ശ്രമിച്ച
ഹോസ്ദുർഗ് ഹദ്ദാദ് നഗർ
സ്വദേശിയെ ചിത്താരിയിൽ നിന്നും എം.ഡി.എം.എയുമായി ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
3.350 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും കണ്ടെടുത്തു.
ഹദ്ദാദ് നഗർ പാട്ടില്ലത്ത് അബ്ദുൾ ഹക്കീം 29 ആണ് അറസ്റ്റിലായത്.
ചിത്താരി പെട്രോൾ പമ്പിനടുത്ത് നിന്നും പിടികൂടുകയായിരുന്നു. ഡാൻസാഫിൻ്റെ സഹായത്തോടെയാണ് ഹോസ്ദുർഗ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments