Ticker

6/recent/ticker-posts

ലോകകപ്പ് ഫൈനൽ നാളെ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാഞ്ഞങ്ങാട്:ലോകകപ്പ് ഫൈനൽ നാളെ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു . സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പരീക്ഷകൾക്ക് മാറ്റമില്ല . പുലർച്ചെ നടക്കുന്ന ലോകകപ്പ് ഫൈനൽ മുൻനിർത്തി വിദ്യാഭ്യാസ മന്ത്രിയാണ് അവധി പ്രഖ്യാപിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്
വാർത്താക്കുറിപ്പ്

ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം; അവധി  പ്രഖ്യാപിച്ച് മന്ത്രി റോജി.എം.ജോൺ

ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച്, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നാളെ (20/07/2026, തിങ്കൾ) കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ അറിയിച്ചു.
ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് റോജി.എം.ജോൺ പറഞ്ഞു.
Reactions

Post a Comment

0 Comments