കാഞ്ഞങ്ങാട്: ജില്ലയിൽ കനത്ത മഴ: 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കാസർകോട് ജില്ലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി.
നാശനഷ്ടങ്ങളുടെ കണക്കുകൾ :
മരണങ്ങളോ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പരിക്കേറ്റവർ:(1ദേലംപാടി വില്ലേജിലെ അശ്വിനി - 14 വയസ്) രണ്ടിടങ്ങളിൽ
ഉരുൾപൊട്ടി
തയ്യേനി (പാലവയൽ വില്ലേജ്)
കാറ്റാംങ്കവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്
നാലു വീടുകൾ ഭാഗികമായി തകർന്നു:. കുറിഞ്ഞി നെല്ലിക്കുന്ന് - പനത്തടി വില്ലേജ്, ഉജ്ജമ്പാടി - ദേലംപാടി വില്ലേജ്, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ്) എന്നാ വിടങ്ങളിലാണ് വീടുകൾ തകർന്നത്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ആകെ 4 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ:37
ആകെ മാറ്റിപ്പാർപ്പിച്ചവർ: 156 പേർ
പുരുഷന്മാർ: 73
സ്ത്രീകൾ:60
കുട്ടികൾ: 27
0 Comments