Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു, വാഹനം കണ്ടെത്താനായില്ല

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. അപകടമുണ്ടാക്കി നിർത്താതെ പോയ സ്കൂട്ടർ കണ്ടെത്താനായില്ല.
പുതിയ കോട്ട എൽ.വിടെമ്പിളിനടുത്ത് താമസിക്കുന്ന റാണിയാണ് 64 ഇന്ന് രാവിലെ ആശുപത്രിയിൽ മരിച്ചത് .
കഴിഞ്ഞ ജൂൺ 26 ന് രാത്രി 7.30
വിനായക ജംഗ്ഷനിലാണ് അപകടം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി
നടന്ന് പോകവെ സ്കൂട്ടർ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. ഹോസ്ദുർഗിലെ അഭിഭാഷകൻ രാധാകൃഷ്ണൻ്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു.
തമിഴ്നാട് സ്വദേശിനിയാണെങ്കിലും 20 വർഷത്തോളമായി കാഞ്ഞങ്ങാട്ടായിരുന്നു താമസം.
സ്കൂട്ടർകണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Reactions

Post a Comment

0 Comments