Ticker

6/recent/ticker-posts

സിനിമാ തിയേറ്ററിൽ സംഘർഷം 16 പേർക്ക് പരിക്ക് 27 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:സിനിമാ തിയേറ്ററിൽ ഉണ്ടായ സംഘർഷത്തിൽ
 16 പേർക്ക് പരിക്ക്. അക്രമ സംഭവവുമായി ബന്ധപെട്ട് 
27 പേരെ പ്രതികളാക്കി ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു.
അലാമിപ്പള്ളിയിലെ വിജിഎം ഗ്രീൻ തിയേറ്ററിൽ കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയായിരുന്നു സംഘർഷം.
തിയേറ്ററിനകത്ത് തുള്ളിച്ചാടിയും ബഹളമൂണ്ടാക്കിയത് ചോദ്യം ചെയ്തതിന് അക്രമം നടത്തിയെന്ന തിയേറ്റർ ജീവനക്കാരുടെ പരാതിയിലാണ് ഒരു കേസ്.
തോയമ്മലിലെ ഇ.വി. ശ്രീരാഗ്24, അരയി സ്വദേശികളായ സനൂജ് 25, നിഗിൽ25, സനൽ 25 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ ജഷ്ണു,നിധീഷ്, പ്രതുൽ, അർജുൻ,വൈഷ്ണവ് , ശരത്ത്, ശിവ പ്രസാദ്, അഭിനവ് , ആകാശ്, മനു എന്നിവർക്കെതിരെ കേസെടുത്തു.
വാഷ് ബേസിൽ പൊളിച്ചതായും ആശുപത്രിയിൽ ചികിൽസക്കെത്തിയപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
തിയേറ്ററിന് അകത്തു വച്ചും തിയേറ്ററിൽ നിന്നും വലിച്ച് പുറത്തിട്ട് മാരകായുധങ്ങളുമായി ആക്രമിച്ചെന്ന 12 പേരുടെ പരാതിയിൽ 14 പേർക്കെതിരെ മറ്റൊരു കേസും പൊലീസ് റജിസ്ട്രർ ചെയ്തു.
അരയിയിലെ ഇ.വി.ജിഷ്ണു 21,നിധീഷ് 20, അഭിനവ് 20, അർജുൻ 20, അഭിനവ് 21, ശരത്ത് 21, മിഥുൻ 21,നിധിൻ 22, ശിവ പ്രസാദ് 22, ആകാശ് 20, പ്രതുൽ 20, വൈഷ്ണവ് 20 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ നിഗിൽ, സനൽ മറ്റ് കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും കേസെടുത്തു. മുൻപ്
ഉൽസവകാഴ്ച സമയത്ത് അലാമിപ്പള്ളിയിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

Reactions

Post a Comment

0 Comments