Ticker

6/recent/ticker-posts

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

പയ്യന്നൂർ: ഇന്നലെ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ  പൊള്ളലേറ്റ് ഗുരുതര നിലയിൽ ആശുപത്രിയിലായിരുന്ന ഭര്‍ത്താവ് ഇന്ന് രാവിലെ മരിച്ചു. പയ്യന്നൂർ സ്വാമി മുക്കിലെ ഓട്ടോ
ഡ്രൈവർ കൊഴുമ്മൽ വരീക്കരയിലെ
സി.വി സനല്‍കുമാറാണ് 46 മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരിക്കേറ്റ കരിവെള്ളൂർ കൂക്കാനം സ്വദേശിനിയായ സനൽ കുമാറിൻ്റെ
ഭാര്യ പി. പ്രജിഷയും 36 ഭാര്യ മാതാവ് പി. പത്മിനിയും 56 ചികിത്സയിൽ തുടരുകയാണ്.
വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് സനല്‍കുമാര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പ്രജിഷയുടെ വീട്ടില്‍ ആയിരുന്നു സംഭവം.
Reactions

Post a Comment

0 Comments