Ticker

6/recent/ticker-posts

യുവാവിനെ സോഡാ കുപ്പി കൊണ്ട് തലക്കടിച്ച കേസിലെ പ്രതി വിമാന താവളത്തിൽ പിടിയിൽ

കാഞ്ഞങ്ങാട്:യുവാവിനെ സോഡാ കുപ്പി 
കൊണ്ട് തലക്കടിച്ച കേസിലെ പ്രതി വിമാന താവളത്തിൽ പിടിയിൽ. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാന താവളത്തിലാണ് പിടിയിലായത്.
മാലോത്തെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളിയായ കാര്യോട്ട് ചാൽ സ്വദേശി രാമൻ എന്ന രഞ്ജിത്തിനെ 29 ആക്രമിച്ച കേസിലെ പ്രതികാര്യോട്ട് ചാലിലെ അനിൽ കുമാറാണ് പിടിയിലായത്. എയർപോർട്ട് അധികൃതർ തടഞ്ഞു വച്ച യുവാവിനെ കൊണ്ട് വരാൻ വെള്ളരിക്കുണ്ട് പൊലീസ് മുംബൈക്ക് പോയി. തലക്കടിയേറ്റ രാമൻ പരിയാരം, കോഴിക്കോട് ആശുപത്രികളിൽ ചികിൽസയിലായിരുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് രാമൻ പറയുന്നത്.

Reactions

Post a Comment

0 Comments