കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ യു.ഡി.എഫ് പഞ്ചായത്തംഗത്തിൻ്റെ രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചില്ല. രാജിയിൽ അവ്യക്തത . കൂടാനം വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം എ. കാര്‍ത്യായനിയുടെ രാജിയാണ് സ്വീകരിക്കാതിരുന്നത്.രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്കും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനും നല്‍കിയിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത് നിശ്ചിത ഫോർമാറ്റിലല്ല. ലറ്റർ പാഡിലായിരുന്നു രാജിക്കത്ത്. നിയമ പ്രകാരമുള്ള ഫോർമാറ്റിൽ രാജിക്കത്ത് നൽകാൻ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ രൂപരേഖയിൽ നൽകിയാൽ മാത്രമെ രാജി സ്വീകരിക്കപ്പെടു. എന്നാൽ ഇന്ന് ഉച്ചക്കും കാർത്യായനി നിശ്ചിത ഫോർമാറ്റിലുള്ള രാജിക്കത്ത് സെക്രട്ടറിക്ക് നൽകിയിട്ടില്ല.
0 Comments