Ticker

6/recent/ticker-posts

ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ഒന്നേ മുക്കാൽ ലക്ഷം രൂപ നൽകി, ധനകാര്യ സ്ഥാപനത്തിന് ലഭിച്ചത് വ്യാജ സ്വർണം

കാഞ്ഞങ്ങാട്:ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ഒന്നേ മുക്കാൽ ലക്ഷം രൂപ നൽകിയ ധനകാര്യ സ്ഥാപനത്തിന് ലഭിച്ചത് വ്യാജ സ്വർണം. സംഭവത്തിൽ ധനകാര്യ സ്ഥാപന ജീവനക്കാരൻ്റെ പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു.
മുത്തൂറ്റ് ഫിനാൻസ് ചെറുവത്തൂർ ബ്രാഞ്ച് മാനേജർ പി.എം. ബാലചന്ദ്രൻ്റെ പരാതിയിൽ കാഞ്ഞങ്ങാട് സൗത്തിലെ കെ. പ്രേംദാസിനെതിരെ 48യാണ് ചന്തേര പൊലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട് ഫെഡറൽ ബാങ്കിൽ പണയം വെച്ചിരുന്ന 23.6 ഗ്രാം സ്വർണ്ണാഭരണങ്ങൾ ടേക്ക് ഓവർ ചെയ്യുന്നതിനായി പരാതിക്കാരൻ മുത്തൂറ്റ് ഫൈനാൻസിൽ നിന്നും 180000 രൂപ അടപ്പിച്ച് സ്വർണം റിലീസ് ചെയ്യിപ്പിച്ചു. എന്നാൽ യഥാർത്ഥ സ്വർണത്തിന് പകരം വ്യാജ സ്വർണാഭരണങ്ങൾ മുത്തൂറ്റിന് നൽകി പറ്റിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments