Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും കാണാതായ സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്തി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് നിന്നും ഇന്നല രാവിലെ മുതൽ  കാണാതായ രണ്ട് പെൺകുട്ടികളെ ഹോസ്ദുർഗ് പൊലീസ് കണ്ടെത്തി. മംഗലാപുരത്ത്
മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ
ഇന്ന് രാവിലെ തലപ്പാടിയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ബല്ലാകടപ്പുറം സ്വദേശികളായ 16 ഉം 14 വയസുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്.
 രാവിലെ 11 മണിക്ക് സുഹൃത്തിൻ്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. രാത്രി
വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇരുവരെയും കാഞ്ഞങ്ങാട്ടെത്തിച്ചു.
കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments