കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. പെൺകുട്ടികളെ കണ്ടെത്തുന്നതിനായി ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.
ബല്ലാകടപ്പുറം സ്വദേശികളായ 16 ഉം 14 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്.
ഇന്ന് രാവിലെ 11 മണിക്ക് സുഹൃത്തിൻ്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. രാത്രി
വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
0 Comments