Ticker

6/recent/ticker-posts

അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:അഛനെയും 16 കാരിയായ
 മകളെയും
 കിടപ്പ് മുറിയിലെ  ഫാനിൻ്റെ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 11.30 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം.
തെക്കിൽ കോളിയടുക്കം ശിവപുരത്തെ എസ്. ഗണേഷ് 48, മകൾ വൈശ്ണവി 16 എന്നിവരാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു
വൈഷ്ണവി.
വൈകീട്ട് 7 മണിയോടെ മകൾ കിടപ്പ് മുറിയിൽ തൂങ്ങിയതായി കണ്ട് പിതാവ് നാട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെ മുറിയിൽ കയറി മകൾ തൂങ്ങിയ ഹുക്കിൽ തന്നെ കെട്ടിപിതാവും ജീവനൊടുക്കിയതായാണ് പറയുന്നു.
ഗണേഷിൻ്റെ ഭാര്യ ഹോം നഴ്സാണ്. അവർ വീട്ടിലുണ്ടായിരുന്നില്ല.
ഒരു മകൾ വിവാഹിതയായി കുമ്പളയിലാണ്.  കാൻ്ററിഗ് ജീവനക്കാരനായ മകൻ രാത്രിയോടെ വീട്ടിലെത്തി.
വാതിൽ പൊളിച്ച് ആണ് നാട്ടുകാർ അകത്ത് കയറിയത് . മേൽപ്പറമ്പ 
പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Reactions

Post a Comment

0 Comments