Ticker

6/recent/ticker-posts

ബസ് ഡ്രൈവറുടെ ആ ബ്രേക്കിൽ രക്ഷപ്പെട്ടത് രണ്ട് ജീവനുകൾ

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ഡ്രൈവറുടെ കൃത്യസമയത്തുള്ള ബ്രേക്കിൽ ഒഴിവായത് വലിയ അപകടം.
പോക്കറ്റ്  റോഡിൽ നിന്നും ബസിന് മുന്നിലേക്ക് വേഗതയിൽ ഓടിച്ചു വന്ന മോട്ടോർ ബൈക്കിൽ ബസ് ഇടിച്ചു കയറാതിരുന്നത് ഡ്രൈവറുടെ വലിയ ശ്രദ്ധയായിരുന്നുവെന്ന് പുറത്ത് വന്ന സി. സി. ടി. വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
തൃക്കരിപ്പൂരിൽ നിന്നും വലിയപറമ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന പി. എൽ.ടി
ബസിന്റെ മുന്നിൽ പെട്ട യുവാവും യുവതിയും സഞ്ചരിച്ച
ബൈക്കാണ് രക്ഷപെട്ടത്.
ഡ്രൈവർ നിജേഷിൻ്റെ സമയോചിതവും പക്വതയാർന്നതുമായ ഡ്രൈവിംഗിനെ നാട്ടുകാർ അഭിനന്ദിച്ചു.
 നീലമ്പം ജംഗ്ഷനിൽ ആണ് സംഭവം. ഓടിച്ചു കയറ്റിയ
ബൈക്കിൽ ബസ് ഇടിച്ചു ഇടിച്ചില്ലെന്ന നിലയിലായിരുന്നു ബസ് നിന്നത്.


 
Reactions

Post a Comment

0 Comments