ആശുപത്രിയിൽനിന്നും മാറി നൽകിയതായി പരാതി. ബന്ധുക്കൾ മൃതദേഹം മാറിയതായി
അറിഞ്ഞത് പൊതു ദർശനത്തിനിടെ
ചിറ്റാരിക്കാൽ സ്വദേശി പനച്ചിക്കൽ
പി.സി. തോമസിൻ്റെ 86 മൃതദേഹമാണ് മാറി നൽകിയത്.
കണ്ണൂർ കരുവഞ്ചാൽ സെയിന്റ് ജോസഫ് ആശുപത്രിക്കാണ് പിഴവ് സംഭവിച്ചത്.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ്
വെള്ളിയാഴ്ചയോടെ ആശുപത്രിയിൽ മരിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചത്. ഈ സമയത്താണ് മൃതദേഹം തോമസിന്റേതല്ല എന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് തോമസിന്റെ മൃതദേഹം ആശുപത്രി അധികൃതർ തന്നെ
നാട്ടിൽ എത്തിച്ചു നൽകി.
0 Comments