Ticker

6/recent/ticker-posts

കാറിടിച്ച് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് : കാറിടിച്ചു ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.മംഗ്ളുരുവിലെ സ്വകാര്യ ആശുപത്രിയിൽ
വൈകീട്ടോടെയാണ് മരിച്ചത്. 
 കാലിക്കടവിലെപരേതനായ പി.വി. കുഞ്ഞിക്കണ്ണൻ്റെ ഭാര്യ
 കാങ്കോക്കാരിത്തി 
 കാർത്ത്യായനി  68 ആണ് മരിച്ചത്.
കാലിക്കടവ് ദേശീയ പാതയിൽ 
 കഴിഞ്ഞ ആഗസ്ത് രണ്ടിന് രാവിലെ യായിരുന്നു അപകടം. ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
 ആദ്യം പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് മംഗ്ളൂരു ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സി.പി.എം ഓത്തുകുന്ന് ബ്രാഞ്ച് അംഗമായിരുന്നു.
 മക്കൾ : ശ്രീകല  മാവുങ്കാൽ, പരേതനായ ശ്രീജേഷ്. മരുമക്കൾ: പി. കെ. രാജു മാവുങ്കാൽ എൽ. ഐ. സി ഏജന്റ് , നിഷ ഇളമ്പച്ചി. സഹോദരി: തമ്പായികണ്ടംങ്കാളി .
സംസ്ക്കാരം നാളെ ഉച്ചക്ക്.
Reactions

Post a Comment

0 Comments