Ticker

6/recent/ticker-posts

ജില്ലയിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ സി.ഐമാർ, ബാക്കി സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക്

കാഞ്ഞങ്ങാട്:ജില്ലയിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ മാർക്ക്. ബാക്കിയുള്ള സ്റ്റേഷനുകളിൽ ഭരണം എസ്. ഐ മാർക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് പുറത്ത് വന്നു. കാഞ്ഞങ്ങാട്, കാസർകോട് , മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് സി.ഐ മാർക്ക്. രാജപുരം, അമ്പലത്തറ, ബേഡകം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി, ചന്തേര ,നീലേശ്വരം, ബേക്കൽ, മേൽപ്പറമ്പ , കുമ്പള, ബദിയഡുക്ക, ആദൂർ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്. ഐ മാർക്കാണ്. രണ്ട് സ്റ്റേഷനുകൾക്കായി ഒരു സി.ഐ മാർ ഉണ്ടാവും. ഇവർക്ക് പ്രത്യേകം സർക്കിൾ ഓഫീസുകൾ സജ്ജീകരിക്കും. സ്റ്റേഷൻ ചുമതല കൈമാറുന്നതിൻ്റെ ഭാഗമായി പ്രിൻസിപ്പൾ എസ്. ഐ മാർക്ക് പ്രത്യേകം ക്ലാസ് നൽകി കഴിഞ്ഞു . അടുത്ത ദിവസം തന്നെ നിയമന മുണ്ടാവും. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായെത്തിയ ഇൻസ്പെക്ടർമാർക്ക് ഇനിയും ജില്ല വിടാനായിട്ടില്ല. ഇവർ സ്ഥലം മാറ്റ ഉത്തരവ് കാത്ത് കഴിയുകയാണ്. ഡി.വൈ.എസ്.പിമാരെ മാറ്റി നിയമിച്ചെങ്കിലും ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റം വൈകുകയാണ്. ആ ഗസ്റ്റ് 15 നകം പൊലീസിൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റജിസ്ട്രർ ചെയ്യുന്ന ബേക്കൽ, ചന്തേര പൊലീസ് സ്റ്റേഷനുകളുടെ ചുമതകൾ കൂടി സി.ഐ മാർക്ക് നൽകേണ്ടതായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സി. ഐ മാർ അന്വേഷിക്കേണ്ട ഗൗരവ സ്വഭാവത്തിലുള്ള കേസുകൾ പതിവായി ബേക്കൽ, ചന്തേര പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്യുന്ന കാര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എം. ഡി. എം. എ കേസുകൾ കൂടുതലായി റജിസ്ട്രർ ചെയ്യുന്ന സ്റ്റേഷനുകൾ കൂടിയാണ് രണ്ടും . പുതിയ സി. ഐ ഓഫീസുകൾ ആരംഭിക്കുന്നതിൻ്റെ സ്ഥലവും നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.

Reactions

Post a Comment

0 Comments