Ticker

6/recent/ticker-posts

ഹോട്ടലുകളിലും കടകളിലും പരിശോധന പഴകിയ മാംസം പിടിച്ചു

കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസർവ്വകലാശാല കാൻ്റീനിലും ക്യാമ്പസ് പരിസരങ്ങളിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.ഹോട്ടലുകളിൽ സൂക്ഷിച്ചിരുന്ന പഴകിയ മാംസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് സ്ഥാപിക്കാത്ത കടകൾക്ക് പിഴ ചുമത്തി.മാലിന്യം അശാസ്ത്രീയമായി കൂട്ടിയിട്ട കടകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസും നൽകി.ടെക്നിക്കൽ അസിസ്റ്റൻ്റ് എം. ചന്ദ്രൻ,ഹെൽത്ത് സൂപ്പർവൈസർ ബിജു ബാലുശ്ശേരി,ഹെൽത്ത് ഇൻസ്പെക്ടർ എം.വി അശോകൻ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും കുടിവെള്ളം പരിശോധിക്കാത്തവരുടെയും, ഹെൽത്ത് കാർഡ് എടുക്കാത്തവരുടെയും സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Reactions

Post a Comment

0 Comments