കാസർകോട്:സ്വിഫ്റ്റ് കാറിൽ കടത്തിയ 18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയകരമായ നിലയിൽ കണ്ട കാർ പരിശോധിച്ചതിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
ഇന്നലെ രാത്രി 10.30 മണിയോടെ മുട്ടത്തൊടി ഹിദായത്ത് നഗറിൽ നിന്നും ഡാൻസാഫ് ടീം വിദ്യാനഗർ പൊലീസും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
സന്തോഷ് നഗർ കുഞ്ഞിക്കാനത്തെ അൻഷീദ് 26, ചെർക്കളയിലെ സി. അബ്ദുൾ ഖാദർ 27 എന്നിവരാണ് അറസ്റ്റിലായത്.
0 Comments