Ticker

6/recent/ticker-posts

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു കുട്ടി ഉൾപെടെ നാല് പേർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുട്ടി ഉൾപെടെ നാല് പേർ അൽഭുതകരമായി രക്ഷപ്പെട്ടു. വീട്ടിൽ തീ ആളിപ്പടർന്നു.
തൃക്കരിപ്പൂർ ബീരിച്ചേരി
കൂലേരിയിലെ കെ പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. 
അപകടത്തിൽ വീടിന്റെ ഉൾഭാഗം മുഴുവനായും കത്തി നശിച്ചു.
വീട്ടുപകരണങ്ങൾ കത്തിനശിച്ചു. കുഞ്ഞുൾപ്പെടെ നാലുപേർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽനിന്ന് ഗ്യാസ് ചോരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വീടിനുള്ളിൽ തീ പടർന്നു.
സിലിണ്ടർപൊട്ടിത്തെറിച്ചതോടെ കുഞ്ഞിനെ എടുത്ത് എല്ലാവരും പുറത്തേക്ക് ഓടി.
 അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്  തീയണച്ചു .
Reactions

Post a Comment

0 Comments