കാഞ്ഞങ്ങാട്:പള്ളിക്കര പഞ്ചായത്ത് യുഡിഎഫ് അംഗംരാജിവച്ചു.ഒന്നാം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം ടി. സമീറയാണ് രാജിവെച്ചത്.രാജി സ്വീകരിച്ചതായറിയുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ റിയുന്നത്. അധ്യാപിക കൂടിയായ സമീറയ്ക്ക് വാർഡിലെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും ഇതാണ് രാജിക്ക് കാരണമെന്നുമാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.