കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്.
പുതുകൈ ചതുരകിണറിൽ ഉണ്ടായ അക്രമവുമായി ബന്ധപെട്ട് റജിസ്ട്രർ ചെയ്ത രണ്ടാമത്തെ വധശ്രമക്കേസാണിത്.
ചതുരക്കിണറിലെ കെ.വി.ഷിബിനെ 36 വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുധീഷ്, നന്ദു പ്രസാദ്, വിപിൻ, ജിതിൻ, പ്രദീപൻ, പ്രസാദ്,
അശോകൻ, മിഥുൻ, പ്രതുൽ മറ്റ് കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയുമാണ് കേസെടുത്തത്.
രാത്രി 10.30 മണിയോടെ ചതുരകിണറിൽ വച്ച് ഇരുമ്പ് വടി കൊണ്ട് മൂർദ്ദാവിൽ അടിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
പരാതിക്കാരൻ്റെ ജേഷ്ടനെ ഭീഷണിപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയതിനാണ് വധശ്രമമെന്ന് പരാതിയിൽ പറയുന്നു.
0 Comments