Ticker

6/recent/ticker-posts

ഉത്സവത്തിന് പോയ 14 കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്:ഉത്സവത്തിന് പോയ 14 കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷവും ഒരു മാസവുംകഠിന തടവും 16000 പിഴയും ശിക്ഷ വിധിച്ച് കോടതി. 
 പിഴ അടച്ചില്ലെങ്കിൽ 3 മാസവും 2 ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. കുശാൽ നഗറിലെ വിനോദ് കുമാറിനെ 52 യാണ് ശിക്ഷിച്ചത്. 2024 ഏപ്രീൽ
28 ന് കുശാൽനഗറിൽ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 
പോക്സോ  ആക്റ്റ് 7 r/w 8 പ്രകാരം 3 വർഷം കഠിന തടവിനും 15,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും ഇന്ത്യൻ ശിക്ഷ നിയമം 341 പ്രകാരം 1 മാസം കഠിന തടവും 500 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 ആഴ്ച അധിക തടവിനും, പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം 3(2)(Va) പ്രകാരം ഒരു വർഷം കഠിനതടവിനും 500 രൂപ പിഴയടക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു ആഴ്ച അധികതടവിനും ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് ഐ ധർമരാജൻ ആണ്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments