പയ്യന്നൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 14 പേർ അറസ്റ്റിൽ
September 28, 2026
പയ്യന്നൂർ:പയ്യന്നൂരിൽ മുഖ്യമന്ത്രി വി. ഡി . സതീശനെ കരിങ്കൊടി കാണിക്കാനെത്തിയ
14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതു പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പയ്യന്നൂരിലെത്തിയപ്പോഴാണ് കരിങ്കൊടി കാണിക്കാനെത്തിയവരെന്ന് സംശയിക്കുന്നവരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വൈകീട്ട് 4 മണിയോടെ പെരുമ്പ ട്രാഫിക് സർക്കിളിനടുത്ത് വച്ചാണ് അറസ്റ്റ്.
0 Comments