Ticker

6/recent/ticker-posts

ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദം ഇന്ന് മുതൽ 24 വരെ ശക്തമായ മഴക്ക് സാധ്യത, ഇടി മിന്നൽ മുന്നറിയിപ്പ്

കാഞ്ഞങ്ങാട്:ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി  മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്നു . തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിൽ തീവ്ര ന്യൂന മർദ്ദമായും   സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ  അതി തീവ്ര ന്യൂനമർദ്ദമായും  ശക്തി പ്രാപിക്കാൻ സാധ്യത .
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ  സാധ്യത.
കേരളത്തിൽ 2026 സെപ്റ്റംബർ 20  മുതൽ 24 വരെയുള്ള ദിവസങ്ങളിൽ  നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
സെപ്റ്റംബർ  20 മുതൽ 24 വരെ തീയതികളിൽ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ  മഴക്ക്  സാധ്യത.
സെപ്റ്റംബർ 20 മുതൽ  21 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ ഇടിമിന്നലിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Reactions

Post a Comment

0 Comments