നടന്ന് പോവുകയായിരുന്ന പിതാവിനെയും മകനെയും കാർ ഇടിച്ചു. അപകടത്തിൽ പിതാവിന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി 9 മണിയോടെ ചിറ്റാരിക്കാൽ കൊല്ലാടയിലാണ് അപകടം.
കൊല്ലാടയിലെ നിയാസ് 40, മകൻ മുഹമ്മദ് അഫ്രാസ് 9 എന്നിവരെയാണ് കാർ ഇടിച്ചത്. നിയാസാണ് ഗുരുതര നിലയിൽ ചികിൽസയിലുള്ളത്.
കമ്പല്ലൂർ ഭാഗത്ത് നിന്നും കൊല്ലട ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു .
0 Comments