Ticker

6/recent/ticker-posts

വീട്ടിൽ നിന്നും 37 പവൻ സ്വർണാഭരണങ്ങൾ'കാണാതായി' പിറ്റേ ദിവസം തിരികെ കിട്ടി

കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും 37 പവൻ സ്വർണാഭരണങ്ങൾ 'കാണാതായി.  37 പവൻ സ്വർണാഭരണങ്ങളും പിറ്റേ ദിവസം രാവിലെ 'തിരിച്ചെത്തി'. പൊലീസ് എത്തി അന്വേഷിക്കുന്നതിനിടെയാണ് ആഭരണം തിരിച്ചു കിട്ടിയത്. ബേക്കൽ ഹദ്ദാദ് നഗറിലാണ് സംഭവം. പണയത്തിലായിരുന്ന ആഭരണങ്ങൾ ഒരാഴ്ച മുൻപ് ബാങ്കിൽ നിന്നും എടുത്ത് വീട്ടിൽ കൊണ്ട് വന്നതായിരുന്നു. ഇന്നലെ ആഭരണം കൊണ്ട് വന്ന ബാഗ് പരിശോധിച്ചപ്പോൾ സ്വർണാഭരണങ്ങൾ ഒന്നും കാണാനില്ല. മോഷണം നടന്ന ലക്ഷണവും വീട്ടിൽ കാണാനില്ലായിരുന്നു. വീട്ടമ്മ ബാഗുമായി പല ഭാഗത്തും പോയതിനാൽ ഈ സമയം നഷ്ടപ്പെട്ടതാണോ എന്ന സംശയവും ഉയർന്നു. വീട്ടമ്മ ബേക്കൽ പൊലീസിൽ എത്തി പരാതിയും നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണവും നടത്തി. എന്നാൽ ഇന്ന് രാവിലെ 40ലക്ഷം രൂപ വില വരുന്ന സ്വർണ ആഭരണങ്ങൾ മുഴുവൻ അലമാരയിൽ കണ്ടെത്തി. വീട്ടമ്മ തന്നെ അലമാരയിൽ സൂക്ഷിക്കുകയും ഇക്കാര്യം മറന്ന് പോയതാണോ എന്നാണ് സംശയിക്കുന്നത്.

Reactions

Post a Comment

0 Comments