Ticker

6/recent/ticker-posts

കെ.എസ്.ഇ.ബിയുടെ കേബിൾ മോഷ്ടിച്ച അന്തർ സംസ്ഥാന കവർച്ചാ സംഘം അറസ്റ്റിൽ

കാസർകോട്:കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ.ബി  കേബിളുകൾ മോഷ്ടിച്ച അന്തർസംസ്ഥാന മോഷ്ടാക്കൾ ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ്  36 മണിക്കൂറിനുള്ളിൽ അതിവിദഗ്ദ്ധമായി പിടികൂടി..
അറസ്റ്റിലായ പ്രതികൾ:
 നൗഷാദ് 34 - മഞ്ചനാടി അസിജോലി, മംഗളൂരു താലൂക്ക് (നിലവിൽ അഡുക്ക, പെർള)
  മുഹമ്മദ് ഇ. 42 - പഞ്ചിക്കൽ, ബംബ്രാണ വില്ലേജ്, കാസർകോട്
  മുഹമ്മദ് ഷാഹിദ് 29- സങ്കീർമുള്ളി ഹൗസ്, പറങ്കിപ്പേട്ട, പുദു, ബണ്ട്വാൾ താലൂക്ക്
 നവീൻ 48- ബൈത്തുൽ പടവ്, പച്ചിനടുക്ക, കല്ലിഗെ വില്ലേജ്, ബണ്ട്വാൾ .

സെപ്റ്റംബർ 23 വൈകുന്നേരം 5 മണിക്കും സെപ്റ്റംബർ 24 രാവിലെ 9.30 നും ഇടയിലാണ് സംഭവം. ഗുണാജെയിലെ ട്രാൻസ്‌ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന എ.ബി കേബിളുകൾ വാഹനത്തിലെത്തിയ സംഘം മോഷ്ടിച്ചു കടത്തുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവസ്ഥലത്തെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ട വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനം വാടകക്ക് എടുത്ത ഒന്നാം പ്രതി നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചു തുടർന്ന് നൗഷാദിനെ ചോദ്യം ചെയ്തതിൽ  രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും, മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ മംഗലാപുരത്തെ പടീൽ, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നായി അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നീർച്ചാൽ വിഷ്ണു മൂർത്തി നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്നും ഇരുമ്പ് റോഡുകൾ മോഷ്ടിച്ചതായും വെളിവായിട്ടുണ്ട്.അന്തർസംസ്ഥാന മോഷണസംഘത്തിലെ മറ്റുള്ളവരിലേക്കും ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നു.
കാസർകോട്  ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിലെ
കുമ്പള  ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ 
 സബ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, വിനോദ് കുമാർ
  അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ  സിനീഷ് സിറിയക്, ശശി പ്രസാദ്
 സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് വർഗീസ്, സുഭാഷ്, ഗോകുൽ, രതീഷ്
 സിവിൽ പൊലീസ് ഓഫീസർമാർ  ധനേഷ്, ഷിബിൻ
 ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ
അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments