കാഞ്ഞങ്ങാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും 62,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 2 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.
2022 ജൂൺ 2 ന്
സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ചു 14 വയസുള്ള പെൺകുട്ടിയെ സ്വന്തം മോട്ടോർസൈക്കിളിൽ കയറ്റി സ്കൂളിൽ വിടാതെ കുരങ്ങിനെ കാണിക്കാമെന്ന് പറഞ്ഞു ആദൂർ ഭാഗത്ത് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് ശിക്ഷിച്ചത്. പുഞ്ചാവി യിൽ താമസിച്ചു വന്ന കർണാടക കുടക് സ്വദേശി പി. എ.
സലിമിനെയാണ് 35 ശിക്ഷിച്ചത്. പോക്സോ ആക്ട് 6(1)പ്രകാരം 30 വർഷം കഠിന തടവിനും 50000 രൂപ പിഴ നടക്കാനും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ഇന്ത്യൻ ശിക്ഷാനിയമം 370(4) പ്രകാരം 10 വർഷം കഠിന തടവിനും 10000 രൂപ പിഴ നടക്കാനും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും,354(A) (2) പ്രകാരം 3 വർഷം കഠിന തടവിനും 1000 രൂപ പിഴ നടക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവിനും 354 ( B) പ്രകാരം 3 വർഷം കഠിന തടവിനും 1000 രൂപ പിഴ നടക്കാനും പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവിനും ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം.
സുരേഷ് ആണ് ശിക്ഷ വിധിച്ചത്.ഹോസ്ദുർഗ് പൊലിസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേസിൽ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ ഇതേ കോടതി വിധിച്ചിരുന്നു . വീട്ടിൽ
ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രമാദമായ കേസിൽ മരണം വരെ തടവ് ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന പ്രതിയാണ്.
മേല്പറമ്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടർ കെ . ദാമോദരനും അന്വേഷണം നടത്തി കോടതിയിൽ കുറ്റപാത്രം കുറ്റപത്രം സമർപ്പിച്ചത്
അന്നത്തെ മേല്പറമ്പ സിഐയും നിലവിൽ ഡിവൈഎസ്പിയുമായ ടി ഉത്തംദാസ് ആണ്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments