പ്രതികൾ വിദ്യാനഗറിലും മൂന്ന് ലക്ഷത്തിൻ്റെ സാധനങ്ങൾ കവർച്ച നടത്തി. ഇതേ തുടർന്ന് പ്രതികളെ വിദ്യാനഗർ പൊലീസിന് കൈമാറി . ചിത്താരിയിൽ
നിർമ്മാണത്തിലുള്ള വീട്ടിൽ ഇന്നലെ മോഷണത്തിനെത്തിയരണ്ടംഗമോഷ്ടാക്കൾ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയിരുന്നു. കൂട്ടക്കനി സ്വദേശി കളായ കരുണാകരൻ 52 ,രതീഷ് 52 എന്നിവരാണ് പിടിയിലായത്.
സൗത്ത് ചിത്താരി ഇലക്ട്രിക് സിറ്റി ഓഫീസിന് എതിർ വശം നിർമ്മാണത്തിലുള്ള സിറാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. വയറിങ് ചെയ്ത കേബിൾ ഉൾപെടെ മോഷണം പോയിരുന്നു. വീടിന് സ്ഥാപിച്ചവയറുകൾ പല ഭാഗങ്ങളിൽ നിന്നായി മുറിച്ചെടുത്ത് കൊണ്ട് പോവുകയായിരുന്നു. വീട്ടിൽ നിന്നും ജോലിക്കാരുടെ പണി സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതോടെ വീട്ടുടമ സി. സി. ടി. വി ക്യാമറ സ്ഥാപിച്ചു. പിറ്റേ ദിവസവും ഇതേ വീട്ടിലെത്തിയ രണ്ട് മോഷ്ടാക്കൾ വയറു കളടക്കം മുറിച്ചെടുത്ത് സഞ്ചിയിലാക്കി സ്ഥലം വിട്ടു. ഈ ദൃശ്യം ക്യാമറയിൽ കൃത്യമായി പതിഞ്ഞു. ക്യാമറ ദൃശ്യം സഹിതം വീട്ടുടമ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ വീട്ടുപരിസരത്ത് നിന്നും നാട്ടുകാർ പ്രതികളെ പിടികൂടി ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ തിരിച്ചറിയാൻ സഹായകമായി.
ബേവിഞ്ചയിലെ എം.ടി. അബ്ദുൾ കബീറിൻ്റെ വീട്ടിൽ കവർച്ച നടത്തിയത് ഇതേ പ്രതികളാണെന്ന് വ്യക്തമായി. ക്യാമറ ദൃശ്യങ്ങൾ കണ്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 17, 18 തിയതികളിലായി നിർമ്മാണത്തിലുള്ള കബീറിൻ്റെ വീട്ടിലെ രൂന്ന് ലക്ഷം രൂപയുടെ വയറിംഗ് കേബിളുകളാണ് പ്രതികൾ കവർന്നത്.
0 Comments