Ticker

6/recent/ticker-posts

പിലിക്കോട് ഉപതിരഞ്ഞെടുപ്പിൽ 81.13 ശതമാനം പോളിംഗ് ഫലം നാളെ രാവിലെ അറിയാം

കാഞ്ഞങ്ങാട്: ഇന്ന് നടന്ന
പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് വനിതാ സംവരണം ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ 81.13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി  ഫലം നാളെ അറിയാം.
പോളിംഗ് അവസാനിച്ചപ്പോൾ
ആകെ പോൾ ചെയ്തത് 903 പേർ.
 443 പുരുഷന്മാരും 460 സ്ത്രീകളും വോട്ട് രേഖപെടുത്തി.
 ടി. ഓമനയാണ്
എൽ.ഡി.എഫിൻ്റെ സ്ഥാനാർത്ഥി.
ആശാവർക്കറാണ് ഓമന.
യു.ഡി.എഫിന് വേണ്ടി കെ.
സന്ധ്യയാണ് മത്സരിച്ചത്.
ബി.ജെ.പി സ്ഥാനാർത്ഥിയായി
ഉമാവതിയും മത്സരിച്ചു.
 1113 വോട്ടുകൾ ആണ് രണ്ടാം വാർഡിൽ ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 600, കോൺഗ്രസിലെ ശാന്തക്ക് 290 വോട്ട് എന്നിങ്ങനെ ലഭിച്ചു. പിന്നീട് 38 വോട്ടുകൾ ഇരു വിഭാഗവും അപേക്ഷ നൽകി തളിയിരുന്നു. 25 വോട്ടുകൾ കൂട്ടിച്ചേർത്തു.
Reactions

Post a Comment

0 Comments