Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ സ്ത്രീ മരിച്ച നിലയിൽ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കാഞ്ഞങ്ങാട്:വീട്ടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് കരുതുന്നു.
ഇന്ന് രാവിലെ 9.30 മണിയോടെയാണ് മൃതദേഹം കണ്ടത്.
തൃക്കരിപ്പൂർ എടാട്ടുമ്മൽ ക്ലബിന് സമീപം താമസിക്കുന്ന പി.ഭാരതി 60 യാണ് മരിച്ചത്.
വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ നോക്കിയതിലാണ് മരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ 16 ന് വൈകുന്നേരം 3 മണിക്ക് ശേഷം ഇവരെ ആരും കണ്ടിരുന്നില്ല.
ചന്തേര പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments